Home » Blog » Kerala » ഒരു ചെവിയുടെ കേൾവിശക്തി 70 ശതമാനത്തോളം നഷ്ടമായി; രണ്ടര വർഷമായി നിശബ്ദ പോരാട്ടത്തിലാണെന്ന് വെളിപ്പെടുത്തി ബിടിഎസ് താരം കിം ലേഹ്യുങ്
images (86)

ആഗോള സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബിടിഎസ് താരം കിം ടെഹ്യുങ് (വി) തന്റെ ഗുരുതരമായ ആരോഗ്യപ്രശ്നം ആരാധകരുമായി പങ്കുവെച്ചു. ഒരു ചെവിയുടെ കേൾവിശക്തി 70 ശതമാനത്തോളം നഷ്ടപ്പെട്ടുവെന്നും രണ്ടര വർഷമായി താൻ ഈ രോഗാവസ്ഥയോട് പൊരുതുകയാണെന്നും താരം വെളിപ്പെടുത്തി. സഹ ബിടിഎസ് അംഗം ജങ്കൂക്കുമൊത്തുള്ള വീവേഴ്‌സ് ലൈവ് സ്ട്രീമിനിടയിലാണ് വി ഇക്കാര്യം തുറന്നുപറഞ്ഞത്. ബിടിഎസ് ആർമി ആരാധകരോട് ഈ വിഷയം ആദ്യമായിട്ടാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഒരു ചെവി പൂർണ്ണമായി കേൾക്കുമ്പോൾ മറ്റേ ചെവിക്ക് 30 ശതമാനം മാത്രമാണ് കേൾവിശക്തിയുള്ളതെന്ന് വി വ്യക്തമാക്കി. ദക്ഷിണ കൊറിയൻ സൈന്യത്തിൽ നിർബന്ധിത സേവനം അനുഷ്ഠിച്ച കാലത്താണ് ഈ പ്രശ്നം കൂടുതൽ വഷളായത്. എന്നാൽ തുടക്കത്തിൽ ഇതൊരു മാനസിക പ്രശ്നമോ തളർച്ചയോ മാത്രമാണെന്ന് കരുതി താരം അവഗണിക്കുകയായിരുന്നു. സൈന്യത്തിലെ കഠിനമായ ചുറ്റുപാടുകളിൽ എല്ലാവരും ഇത് മാനസിക ദൃഢതയുടെ പ്രശ്നമായി ചിത്രീകരിച്ചതിനാൽ തുടക്കത്തിൽ വൈദ്യസഹായം തേടാൻ വൈകിയെന്നും വി കൂട്ടിച്ചേർത്തു. നിലവിൽ സ്ഥിരമായി മരുന്നുകളും കൃത്യമായാശുപത്രി പരിശോധനകളും നടത്തിവരികയാണെന്നും അദ്ദേഹം ആരാധകരെ അറിയിച്ചു.

 

അതേസമയം, ബിടിഎസിന്റെ നിലവിലുള്ള ‘അരിരങ് വേൾഡ് ടൂർ’ പര്യടനത്തിനിടയിൽ തനിക്ക് കാലിന് പരുക്കേറ്റിട്ടുണ്ടെന്ന് ജങ്കൂക്കും ലൈവിൽ വെളിപ്പെടുത്തി. സ്ട്രെസ് ഫ്രാക്ചറിന് തൊട്ടടുത്തുള്ള അവസ്ഥയിലാണെന്നും കടുത്ത നീര് സഹിച്ചാണ് വേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്നതെന്നും ജങ്കൂക്ക് വ്യക്തമാക്കി. ആരോഗ്യപരമായ ഈ വലിയ വെല്ലുവിളികൾക്കിടയിലും ലോകമെമ്പാടുമുള്ള ആരാധകരെ നേരിടാൻ വൻ വിജയകരമായി മുന്നേറുകയാണ് ബിടിഎസ് സംഘം.