അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
സ്പോൺസർമാരെ തിരഞ്ഞെടുത്തതിൽ സർക്കാർ ചട്ടങ്ങൾ യാതൊന്നും പാലിച്ചിട്ടില്ലെന്നും, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. പൂർണ്ണമായും സുതാര്യമല്ലാത്ത രീതിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം നടന്നിരിക്കുന്നത്
അർജന്റീന ടീം കേരളത്തിൽ വരുമെന്ന സ്പോൺസർമാരുടെ വാഗ്ദാനം യാതൊരുവിധ ആധികാരിക രേഖകളുടെയും പിന്തുണയില്ലാതെയുള്ളതാണെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ നിർണായക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.
