Home » Blog » Kerala » മുൻകരുതലുകൾ പാളി”; റൂം ഫോർ ദ റിവർ ആശയത്തെ മുൻനിർത്തി സർക്കാരിനെ വിമർശിച്ച് ഷോൺ ജോർജ്
shone-george-680x450

സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുൻപ് പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി. ഡി. സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറിയെന്ന് മാത്രമാണ് വ്യത്യാസമെന്നും അദ്ദേഹം പരിഹസിച്ചു. റൂം ഫോർ റിവർ പദ്ധതി പഠിക്കാൻ മുൻ മുഖ്യമന്ത്രി വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലെയും വേമ്പനാട്ട് കായലിലെയും മണൽ നീക്കം ചെയ്യാൻ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതെന്നും മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ കടുത്ത വീഴ്ച വരുത്തിയെന്നും ഷോൺ ജോർജ് ആരോപിച്ചു. ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങൾ ഒഴിവായതെന്നും, മീനച്ചിലാറ്റിലെ മണൽ അടിയന്തരമായി മാറ്റിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.