Home » Blog » kerala Max » മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താഗതി; വിവാദ പരാമർശവുമായി യു.പി. ഉപമുഖ്യമന്ത്രി
IMG_20260804_212226

മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ സമാജ് വാദി പാർട്ടി(എസ്പി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉപമുഖ്യമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും രം​ഗത്തെത്തി.മദ്രസാ വിദ്യാഭ്യാസം ലഭിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലെന്നും വന്ദേഭാരതം ആലപിക്കുന്നില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി പറഞ്ഞത്. തുടർന്നാണ് മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതിയാണെന്നും അദ്ദേഹം ആരോപിച്ചു.