Home » Blog » Kerala » ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിക്കേസ്; മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെ കോടതി വെറുതെവിട്ടു
2

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെ വെറുതെവിട്ട് കോടതി. ഡെൽഹി വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണെ കേസിൽ കുറ്റവിമുക്തനാക്കിയത്. ഗുസ്തി താരങ്ങൾക്ക് നേരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. സംഭവത്തെ തുടർന്നാണ് രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ പ്രതിഷേധം പിന്നീട് വലിയ സമരമായി മാറുകയും ചെയ്തിരുന്നു.

ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷണെതിരെ ഡെൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കുറ്റപത്രവും സമർപ്പിച്ചിരുന്നു. ബ്രിജ് ഭൂഷണെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഇതിനിടെ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരവും ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരുന്നു. എന്നാൽ, പിന്നീട് ഈ പരാതി പിൻവലിക്കുകയായിരുന്നു. കേസിലെ നടപടികൾക്ക് പിന്നാലെയാണ് ഇപ്പോൾ ഡൽഹി വിചാരണക്കോടതി ബ്രിജ് ഭൂഷണെ വെറുതെവിട്ടത്.