Home » Blog » Kerala » അവസരങ്ങൾക്കായി ചോദിക്കാൻ പിന്നീട് മടിയായിരുന്നു; തന്റെ കരിയറിലെ വേദന നിറഞ്ഞ ഓർമ്മകൾ വെളിപ്പെടുത്തി നീരജ് മാധവ്
63281181

തുടക്കകാലത്ത് അവസരങ്ങൾ ചോദിച്ചപ്പോൾ നേരിടേണ്ടി വന്ന അപമാനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും റാപ്പറുമായ നീരജ് മാധവ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കരിയറിലെ അനുഭവങ്ങൾ താരം പങ്കുവെച്ചത്. വെറുതെ ചാൻസ് ചോദിക്കുന്നത് യാചിക്കുന്നത് പോലെയാണെന്നും, തനിക്ക് വ്യക്തിപരമായി സോഷ്യലൈസ് ചെയ്യാനും നെറ്റ്‌വർക്ക് ചെയ്യാനും വലിയ മടിയാണെന്നും നീരജ് പറഞ്ഞു. മുൻപ് ചില സാഹചര്യങ്ങളിൽ അപമാനം നേരിട്ടതിന് ശേഷമാണ് മറ്റുള്ളവരോട് അവസരങ്ങൾ ചോദിക്കുന്നതിൽ നിന്ന് പിൻവാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

തന്റെ കരിയറിലെ വലിയ പ്രോജക്റ്റുകളായ ‘ദ ഫാമിലി മാൻ’, ‘ആർഡിഎക്സ്’ എന്നിവ തേടിയെത്തിയത് യാതൊരു ശ്രമവും നടത്താതെയാണെന്നും, എന്നാൽ ഇത്തരം അവസരങ്ങൾക്കായി വർഷങ്ങളോളം കാത്തിരിക്കാൻ സാധിക്കില്ലെന്നും നീരജ് പറഞ്ഞു. അതിനാൽ പ്രോജക്റ്റുകൾ നമ്മളെ തേടി വരാതിരിക്കുമ്പോൾ സ്വന്തമായി ക്രിയേറ്റീവായ പ്രോജക്റ്റുകൾ ഉണ്ടാക്കുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.