Home » Blog » Kerala » ക്യാൻസറിനെ അതിജീവിച്ച മുൻന ഭായിയുടെ ഫിറ്റ്നസ് മന്ത്രം; ബിരിയാണിയടങ്ങിയ പ്രത്യേക ആഹാരക്രമം ചർച്ചയാകുന്നു
images (17)

ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും മാരകമായ രോഗങ്ങളെയും അതിജീവിച്ച് ബോളിവുഡിന്റെ പ്രിയപ്പെട്ട ‘മുന്നാഭായ്’ സഞ്ജയ് ദത്ത് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഉയർച്ച താഴ്ചകൾ നിറഞ്ഞ സിനിമാ ജീവിതത്തിനൊപ്പം തന്നെ താരത്തിന്റെ അതിജീവനത്തിന്റെയും ഫിറ്റ്‌നെസ്സിന്റെയും കഥകളും ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുകയാണ്.

 

2020 ഓഗസ്റ്റിൽ സ്റ്റേജ് 4 ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് സിനിമാലോകം ആശങ്കയിലായെങ്കിലും, കാൻസറിനോട് പൊരുതി വിജയം വരിച്ച സഞ്ജയ് ദത്ത് കൂടുതൽ കരുത്തോടെയാണ് തിരിച്ചെത്തിയത്. ഇന്നും പ്രായത്തെ വെല്ലുന്ന ആരോഗ്യവും ശരീരസൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ ഡയറ്റ് പ്ലാൻ ആണ് ഇപ്പോൾ ആരോഗ്യപ്രേമികൾക്കിടയിൽ കൗതുകമുണർത്തുന്നത്.

 

ദിവസത്തിൽ ഒരേസമയം വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം, കൃത്യമായ ഇടവേളകളിൽ ആറുനേരമായി പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്ന ശൈലിയാണ് സഞ്ജയ് ദത്ത് പിന്തുടരുന്നത്. കലോറി കൃത്യമായി നിയന്ത്രിച്ചുള്ള കർശനമായ ഡയറ്റാണ് അദ്ദേഹത്തിന്റേതെങ്കിലും, തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണി മെനുവിൽ നിന്ന് ഒഴിവാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.

 

ആരോഗ്യകരമായ സമീകൃത ആഹാരത്തോടൊപ്പം ഇടയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ മിതമായ അളവിൽ ആസ്വദിക്കുന്നതാണ് തന്റെ ഫിറ്റ്‌നെസ്സിന്റെ രഹസ്യമെന്ന് താരം തെളിയിക്കുന്നു. കഠിനമായ വ്യായാമമുറകളും അച്ചടക്കമുള്ള ജീവിതശൈലിയും മുടങ്ങാതെ പാലിക്കുന്ന സഞ്ജയ് ദത്ത്, ഇന്നത്തെ യുവതലമുറയിലെ താരങ്ങൾക്ക് പോലും വലിയൊരു ഫിറ്റ്‌നെസ്സ് പ്രചോദനമായി മാറുകയാണ്.