ഇന്ത്യ, 2025 ഒക്ടോബർ – സി.കെ. ബിർള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് [BSE: 541301, NSE: ORIENTELEC], ഉത്സവ സീസണിൻ്റെ ആരംഭത്തിൽ, ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ട്ടങ്ങളെയും പ്രാദേശിക ട്രെൻഡുകളെയും തൃപ്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ലൈറ്റിംഗ് സൊല്യൂഷനുകളുടെ വിപുലമായ ശ്രേണി പുറത്തിറക്കി. ഫാനുകളിലെ തങ്ങളുടെ നേതൃത്വത്തിന് പുറമെ, ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലെ നിക്ഷേപങ്ങളിലൂടെയും ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിലൂടെയും വിപണി വിഹിതത്തിൽ സ്ഥിരമായ വർദ്ധനവ് കൈവരിച്ച്, ലൈറ്റിംഗ് വിഭാഗം കമ്പനിയുടെ ഒരു പ്രധാന വളർച്ചാ ഘടകമായി മാറിയിരിക്കുന്നു.
സമീപകാല ഉപഭോക്തൃ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്, രൂപകൽപ്പനയും ഊർജ്ജക്ഷമതയും, ഉയർന്ന വാട്ടേജും, കണ്ണുകൾക്ക് സുഖപ്രദമായ വെളിച്ചവും ഒരുമിക്കുന്ന ലൈറ്റുകളിലേക്കുള്ള മാറ്റമാണ്. സ്മാർട്ട് ലൈറ്റിംഗ് സ്വീകരിക്കുന്നതും വർദ്ധിച്ചു വരുന്നു, ഗെയിമിംഗ് സജ്ജീകരണങ്ങൾ, വർക്ക് ഫ്രം ഹോം ഇടങ്ങൾ, പാർട്ടി ലൈറ്റിംഗ് എന്നിവയ്ക്കായുള്ള മൂഡ് ക്രമീകരണങ്ങൾ ഒരു വളരുന്ന പ്രവണതയാണ്. ഓറിയന്റ് ഇലക്ട്രിക്കിന്റെ വികസിപ്പിച്ച ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഈ ട്രെൻഡുകളെല്ലാം ഉൾക്കൊള്ളുകയും ആധുനിക വീടുകൾക്കായി പൂർണ്ണമായ സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
