Home » Blog » kerala Max » ‘രഞ്ജിനി മുമ്പേ പറഞ്ഞു; പേളി ഫേക്ക്’
alappy

സിജെപി പ്രക്ഷോഭത്തെ എതിര്‍ത്തിന്‍റെ പേരില്‍ നടി പേളി മാണി കുറച്ചുദിവസമായി എയറിലാണ്. അതേസമയം സംവിധായകന്‍ സിബി മലയിലിന്റെ മകനെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിന്റെ കാര്യത്തില്‍ വലിയ കൊഴിഞ്ഞുപോക്കാണ് പേളി മാണി നേരിട്ടത്. ഇപ്പോള്‍ പേളിയ്ക്ക് എതിരേ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

പേളിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിതെന്നാണ് വീഡിയോയില്‍ ആലപ്പി അഷറഫ് പറയുന്നത്. ചില വ്യക്തികൾ ഒന്നുമില്ലായ്മയിൽ നിന്നും കടന്നുവന്ന് പേരും പ്രശസ്തിയും പണവും ഒക്കെ നേടികഴിഞ്ഞാൽ പിന്നെ വന്ന വഴി അപ്പാടെ അങ്ങ് മറക്കും. പിന്നെ ഞാൻ ഏതോ വലിയ സംഭവമാണ്, ഞാൻ പറയുന്നതൊക്കെ വേദവാക്യമാണെന്ന ഭാവത്തിൽ മറ്റുള്ളവരോട് പുച്ഛഭാവത്തിലുള്ള സംസാരവും പെരുമാറ്റവും അങ്ങ് തുടങ്ങും. അഹങ്കാരത്തിന്റെ മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുന്ന ഇത്തരക്കാർ പടുത്തുയർത്തിയ മണിമാളികയിലേക്ക് കല്ലെറിയുകയും അവരുടെ സ്ഥാനം ചവിറ്റുകൊട്ടയിലേക്ക് തള്ളപ്പെടുകയും ചെയ്യുമെന്നുള്ളത് ഒരു ചരിത്രസത്യമാണ്. അതാണ് ഇവിടെ ഇപ്പോൾ യൂട്യൂബറും ഇൻഫ്ലുവൻസറും അവതാരകയും ഒക്കെയായ പേളി മാണിക്ക് സംഭവിച്ചിരിക്കുന്നത്.

അനവസരത്തിൽ പറഞ്ഞിട്ടുള്ള ബുദ്ധിശൂന്യമായ ചില അഭിപ്രായങ്ങളും മണ്ടത്തരങ്ങളും കാരണം പേളി മാണി ഇപ്പോൾ പൊതുസമൂഹത്തിന്റെ മുൻപിൽ ഒരു അപഹാസ്യ കഥാപാത്രമായി. മലയാള സിനിമയിലെ ആദരണീയനായ ഒരു സംവിധായകനാണ് സിബിമലയിൽ സിനിമയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു ചലച്ചിത്രകാരനാണ് അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ചപ സിനിമകൾ എടുത്താൽ അതിൽ സിബിയുടെ തനിയാവർത്തനവും കിരീടവും ഭരതവും മുന്തിയ സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടാകും. സിബി കാലഹരണപ്പെട്ട സംവിധായകൻ അല്ല എന്നറിയാത്ത ഒരാളല്ല പേളി മാണി. എന്നാൽ അവരുടെ ഉള്ളിലെ അഹങ്കാരം മറനീക്കി പുറത്തുവന്നപ്പോൾ അവർ സിബിയെ ആക്ഷേപിച്ചത് പരാജയപ്പെട്ട സംവിധായകൻ എന്ന് പറഞ്ഞുകൊണ്ടാണ്.

സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായി നിലപാടെടുത്ത പേളി മാണിയെ വിമർശിച്ചുകൊണ്ട് സിബി മലയലിന്റെ മകൻ ജോയുടെ ഷെയിം ഓൺ യു എന്ന കമന്റ് ആണ് പേളിയെ ചൊടിപ്പിച്ചത്. തനിക്കെതിരായ ഒരു ശബ്ദം കേട്ടതിലുള്ള അസഹിഷ്ണുതയാണ് ജോയിയുടെ പിതാവായ സിബിയെ കഴിവുകെട്ടവനായി ആക്ഷേപിക്കാനുള്ള കാരണം. പേളി ഒരുപക്ഷേ ധരിച്ചിട്ടുണ്ടാകാം തന്റെ ലക്ഷോപലക്ഷം വരുന്ന ഫോളോവേഴ്സ് താൻ പറയുന്ന വളിപ്പുകളും മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും ഒക്കെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ഒപ്പം നിൽക്കുമെന്ന് .ഇവിടെയാണ് പേളി മാണിക്ക് അടിയേറ്റത്. ഒറ്റയടിക്ക് മൂന്നു നാല് ലക്ഷം സബ്സ്ക്രൈബേഴ്സ് പേളിയെ ഉപേക്ഷിച്ചുകൊണ്ട് സ്ഥലം കാലിയാക്കി. താങ്കൾ അത്ര വലിയ ഒരു കലാകാരിയോ ഒരു മഹാസംഭവമോ ഒന്നുമല്ല എന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ .താങ്കൾ പറയുന്ന കോമാളിത്തരങ്ങൾ കേട്ട് ഇഷ്ടപ്പെട്ട് ചിലർ നൽകിയ പിന്തുണയാണ് നിങ്ങളുടെ അംഗീകാരം.

ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയപ്പോൾ നിങ്ങൾ കാഴ്ചവെച്ച നിഷ്കളങ്കതയും പെർഫോമൻസും ഒക്കെ കണ്ട് എനിക്കും നിങ്ങളോട് ഇഷ്ടം തോന്നിയിരുന്നു. അതുകൊണ്ട് മെറീന വിഷയം വന്നപ്പോൾ നിങ്ങളുടെ ഭാഗത്തായിരിക്കും ശരിയെന്ന് വിശ്വസിച്ചുകൊണ്ട് പേളിക്ക് അനുകൂലമായി ഒരു എപ്പിസോഡും ഞാൻ ചെയ്തിരുന്നു. എന്നാൽ ഇന്ന് ഞാൻ വിശ്വസിക്കുന്നു പേളിയെകുറിച്ച് രഞ്ജിനി ഹരിദാസ് അന്ന് പറഞ്ഞതാണ് ശരിയെന്ന്. അവർ ആദ്യം മുതലേ പറയുന്നുണ്ട് കാര്യസാധ്യത്തിനായി നിലപാടുകളിൽ ചാഞ്ചാട്ടം വരുത്തുന്നവരാണ്, നിങ്ങൾ ഫേക്ക് പേഴ്സണാലിറ്റി ആണ് ,നിങ്ങളുടേതെന്ന്. പണ്ട് പേളി മാണി ഒതുക്കി മൂലയിൽ ഇരുത്തിയ മെറീന മൈക്കളിനെ ഓർമ്മയുണ്ടോ? അവരിപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

അവരെ കേൾക്കാൻ നിങ്ങളോടൊപ്പം നിന്ന് അവരെ കല്ലെറിഞ്ഞവരും അവരോടൊപ്പമുണ്ട് .അവരായിരുന്നു ശരിയെന്ന് ഇപ്പോൾ കാലം തെളിയിച്ചു. അന്ന് നിങ്ങൾ പറഞ്ഞ കള്ളത്തരങ്ങൾ വിശ്വസിച്ചവർ അവരെ കടുത്ത സൈബർ ആക്രമണത്തിന് വിധേയയാക്കി. ഇന്നവർ അജയ്യയായി ജനമധ്യത്തിൽ വന്ന് സംസാരിക്കുന്നു. അവരെ കേൾക്കാൻ ചെവികൾ ഉണ്ടായിരിക്കുന്നു. മെറീന പറയുന്നു കർമ്മ എന്നൊന്നുണ്ട് അത് ബൂമറാങ്ങ് പോലെ തിരികെ എത്തിയിരിക്കുന്നു എന്ന്. കയ്യിൽ നിന്നു പോയ ആയുധവും വായിൽ നിന്നു പോയ വാക്കും ഒരിക്കലും തിരിച്ചെടുക്കാൻ ആവില്ല. പേളിക്ക് എതിരേ ആലപ്പി അഷ്‌റഫ്‌ പറയുന്നു,