കൊച്ചി: ആമസോൺ ഇന്ത്യയുടെ ‘മെഷീൻ ലേണിംഗ് സമ്മർ സ്കൂൾ’ അഞ്ച് വർഷം പൂർത്തിയാക്കി. 2021 മുതൽ രാജ്യത്തുടനീളമുള്ള 12,000-ത്തിലധികം എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , മെഷീൻ ലേണിംഗ് മേഖലകളിൽ സൗജന്യ വെർച്വൽ പരിശീലനം നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് ലക്ഷത്തിലധികം രജിസ്ട്രേഷനുകളാണ് പരിപാടിക്ക് ലഭിച്ചത്. നിലവിൽ രജിസ്ട്രേഷനുകളിൽ 40 ശതമാനത്തിലധികവും സ്ത്രീകളുടേതാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്ക് ആമസോൺ സയൻസ് വിഭാഗത്തിന്റെ നിയമന പ്രക്രിയയിൽ അവസരവും ലഭിക്കും. വ്യവസായ മേഖലയ്ക്ക് ആവശ്യമായ എ.ഐ നൈപുണ്യങ്ങൾ വികസിപ്പിക്കാനും മെഷീൻ ലേണിംഗ് രംഗത്ത് കരിയർ ഒരുക്കാനും എം.എൽ.എസ്.എസ് സഹായിക്കുന്നതായി ആമസോൺ അറിയിച്ചു.
