Home » Blog » kerala Max » അപകട ഭീഷണി ഉയർത്തി ടെലഫോൺ പോസ്റ്റ്
IMG-20260729-WA0003

മഞ്ഞപ്ര :  മഞ്ഞപ്രയിലെ വിവിധ പ്രദേശങ്ങളിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ടെലഫോൺ പോസ്റ്റുകളും വൈദ്യുതി കാലുകളും നീക്കം ചെയ്യുകയും ചിലത് മാറ്റി സ്ഥാപിക്കുകയും ചെയ്യണമെന്നാ ആവശ്യം ശക്തമാവുന്നു.

ഏറ്റവും തിരക്കുള്ള പല പ്രദേശങ്ങളിൽപോലും ഉപയോഗിക്കാത്ത ടെലഫോൺ കാലുകളും വ്യാപകമാണ്. ഇവ ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു.
കേബിളുകൾ ഒന്നുമില്ലാത്ത ടെലഫോൺ പോസ്‌റ്റ്കൾ എത്രയുംവേഗം നീക്കം ചെയ്യണം.
ഇവ നീക്കം ചെയ്താൽ റോഡിന് വീതി കൂടുകയും ഗതാഗത കുരക്കില്ലാതെ വാഹന ങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുമെന്നും നാട്ടുക്കാർ ചൂണ്ടിക്കാട്ടി

ചിത്രം: മഞ്ഞപ്ര മെഡിക്കൽ സെൻ്റർ ഫൊറോന പള്ളി റോഡിൽ ചരിഞ്ഞ് വീഴാറായി നിൽക്കുന്ന ടെല ഫോൺ പോസ്റ്റ്.