കൊച്ചി: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിൻ്റെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണിയെ നിയമിച്ചു. മലബാർ ഗോൾഡ് & ഡയമണ്ട്സിൻ്റെ ഓരോ ഘട്ടത്തിലും ഉത്തരവാദിത്ത രീതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എം.എസ് ധോണി കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായത്. ഉപഭോക്താക്കള്‍ ആഭരണങ്ങള്‍ വാങ്ങുന്നത് പൂര്‍ണ്ണ വിശ്വാസത്തോടും ഉത്തരവാദിത്തത്തോടും കൂടിയായിരിക്കണമെന്ന ബ്രാന്‍ഡിന്റെ നിലപാടാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്.
എം.എസ് ധോണിയുമായുള്ള സഹകരണത്തിലൂടെ ടിവി, പത്രം, ഡിജിറ്റല്‍ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, റേഡിയോ, സിനിമ, ഔട്ട്-ഓഫ്-ഹോം മീഡിയ, കമ്പനിയുടെ സ്വന്തം പ്ലാറ്റ്ഫോമുകള് എന്നിവയിലൂടെ ആഗോള തലത്തിലുള്ള 450 ലേറെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂമുകള്‍ക്കായി വന്‍തോതിലുള്ള പ്രചാരണ പരിപാടികളാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച ഡിസൈനുകള്‍ക്ക് പുറമെ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും പ്രാധാന്യം നല്കുന്ന പുതിയ ഉപഭോക്തൃ സംസ്കാരം ശക്തിപ്പെടുത്തുകയാണ് എം എസ് ധോണിയുമായുള്ള സഹകരണത്തിലൂടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ലക്ഷ്യമിടുന്നത്.
