images (68)

സ്കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്സ് 2025-27 ബാച്ചിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് ഇതിനകം നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്‌വേഡ്‌ എന്നിവ ഉപയോഗിച്ച് www.scolekerala.org വെബ്സൈറ്റ് മുഖേന തിരിച്ചറിയർ കാർഡ് ഡൗൺലോഡ് ചെയ്തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം, കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്കൂൾ സീലും വാങ്ങണം. വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷാവിജ്ഞാപനം അനുസരിച്ച് ഒന്നാം വർഷ പരീക്ഷാഫീസ് അടയ്ക്കണം. ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ തീയതികൾ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും അറിയാവുന്നതാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271.

Leave a Reply

Your email address will not be published. Required fields are marked *