മഞ്ഞപ്ര : മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഘു ഭക്ഷണശാല കേന്ദ്രം ആരംഭിക്കണമെന്നാവശ്യം ശക്തമാവുന്നു. ആശുപത്രിയിൽ എത്തുന്നവർക്കു സൗകര്യപ്രദമാകുന്നവിധത്തിലാകണം ലഘുഭക്ഷണശാല ആരംഭിക്കേണ്ടത്. അമലാപുരം, അയ്യമ്പുഴ, മേരിഗിരി, ആനപ്പാറ, തവളപ്പാറ, ആക്കുന്ന്, സെബിപുരം, കരിങ്ങാലിക്കാട്, എന്നീ പ്രദേശങ്ങളിൽ നിന്നും മറ്റ് ദൂരെ സ്ഥലങ്ങളിൽ നിന്ന് വരെ അനേകം പേരാണ് ദിവസേന മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ചികിൽസക്കായി ഇവിടെ എത്തുന്നത്. കൂടാതെ വിവിധ ലാബ് ടെസ്റ്റിനായി രാവിലെ തന്നെ ധാരാളം പേർ ഇവിടെ എത്തുന്നു.
ഇവർക്ക് ലഘു ഭക്ഷണത്തിനുള്ള സൗകര്യം ആസ്പത്രി കോമ്പൗണ്ടിൽ തന്നെ എത്രയും വേഗം ആരംഭിക്കണമെന്ന് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് നേതൃയോഗം ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് ഉൾപ്പെടെയുള്ള അധികാരികൾക്ക് നിവേദനവും നൽകി.
വാർഡ് പ്രസിഡൻറ് എം. ആർ സെബാസറ്റ്യൻ അധ്യക്ഷതവഹിച്ചു. രാജൻ പല്ലൂർ ,സരിത സുനിൽ, ഷേർളി ജോസ്, ഷൈബി പാപ്പച്ചൻ,അലക്സ് ആൻറു,കെ.സോമശേഖരൻ പിള്ള, ബൈജു കൈതാരത്ത്, എം. സി ഇട്ടിയച്ചൻ, വിൽസൺ മാടൻ, വിശ്വനാഥമേനോൻ കാപ്പിള്ളിൽ, ഷീല മനോജ്,ആൻ്റു തോട്ടുങ്ങ, വേണുഗോപാൽ ഐക്കര , വർക്കി ഓലിയപ്പുറം, ജോസ് തോട്ടക്കര , എന്നിവർ പ്രസംഗിച്ചു.
ചിത്രം : മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഘുഭക്ഷണശാല കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കമ്മിറ്റി പ്രസിഡൻറ് ഷാജൻ മണവാളൻ്റെ നേതൃത്വത്തിൽ പഞ്ചായ ത്ത് പ്രസിഡൻറ് സണ്ണി പൈനാടത്തിന് നിവേദനം നൽകുന്നു.
