Your Image Description Your Image Description

ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഇ​ല​ക്​​ട്രി​ക്​ ബൈ​ക്കു​ക​ളി​ലേ​ക്ക്​ ഡെ​ലി​വ​റി ക​മ്പ​നി​ക​ളെ മാ​റാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ്​ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ക.

അ​ടി​സ്ഥാ​ന​സൗ​ക​ര്യം വി​ക​സി​പ്പി​ക്കു​ക, ലൈ​സ​ൻ​സി​ങ്ങി​ന്‍റെ​യും ര​ജി​സ്​​ട്രേ​ഷ​ന്‍റെ​യും പ്ര​ക്രി​യ​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ക, ഇ-​ബൈ​ക്ക്​ ബാ​റ്റ​റി​ക​ളു​ടെ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ക എ​ന്നി​വ​യാ​ണ്​ ആ​ർ.​ടി.​എ ഈ ​രം​ഗ​ത്ത്​ ന​ട​പ്പാ​ക്കു​ന്ന​ത്. സു​സ്​​ഥി​ര​വും ശു​ദ്ധ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​യ ഊ​ർ​ജ ഉ​പ​യോ​ഗം ഗ​താ​ഗ​ത​രം​ഗ​ത്ത്​ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

2030ഓ​ടെ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ 30 ശ​ത​മാ​നം കു​റ​ക്കാ​നു​ള്ള ദു​ബൈ​യു​ടെ പ​ദ്ധ​തി​ക്ക്​ ചു​വ​ടു​പി​ടി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന്​ ആ​ർ.​ടി.​എ വാ​ണി​ജ്യ ഗ​താ​ഗ​ത വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ മു​ഹ​ന്ന​ദ്​ ഖാ​ലി​ദ്​ അ​ൽ മു​ഹൈ​രി പ​റ​ഞ്ഞു. ഭാ​വി വാ​ണി​ജ്യ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ വി​ശാ​ല​മാ​ക്കു​ക​യും സീ​റോ എ​മി​ഷ​ൻ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ള്ള മാ​റ്റം വേ​ഗ​ത്തി​ലാ​ക്കു​ക​യു​മാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *