Home » Blog » kerala Max » ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം വരുന്നു; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കർശനമാക്കിക്കൊണ്ടുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവുശിക്ഷയും ഉറപ്പാക്കുന്ന വ്യവസ്ഥകളോടെയുള്ള ബിൽ വരുന്ന തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും ബില്ലിൽ പറയുന്നുണ്ട്.