തിരുവനന്തപുരം: വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുമായി ദക്ഷിണ റെയിൽവേ. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രതിവാര സർവീസുകൾ നടത്തും. ആഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിലാണ് എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി സർവീസുകൾ നടത്തുക. ആഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിലാണ് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.
ട്രെയിനുകളുടെ വിവരങ്ങൾ :
ആഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ (വ്യാഴാഴ്ചകളിൽ) എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന ട്രെയിൻ (06061) പിറ്റേദിവസം പുലർച്ചെ 5:50ന് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊലിയാനി, കുണ്ടറ, കൊട്ടാരക്കര, ആവണിശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, കടയനല്ലൂർ, തെങ്കാശി ജംഗ്ഷൻ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുതുനഗർ, അരുപ്പുക്കോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി, അത്തങ്കുടി, പുതുക്കോട്ടൈ, അതിരാമപട്ടണം, തിരുത്തുറൈപ്പൂണ്ടി, തിരുവാരൂർ, നാഗപട്ടണം എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
ആഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിലാണ് (വെള്ളിയാഴ്ചകളിൽ) വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽനിന്ന് എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മടക്കയാത്ര (ട്രെയിൻ നമ്പർ: 06062) നിശ്ചയിച്ചിരിക്കുന്നത്. വേളാങ്കണ്ണിയിൽനിന്ന് വൈകുന്നേരം 6:40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11:50ന് എറണാകുളത്ത് എത്തിച്ചേരും.
