ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തില്‍ എം. എ. (ഭരതനാട്യം), നാല് വര്‍ഷ ബി. എ. (ഭരതനാട്യം) പ്രോഗ്രാമുകളില്‍ സംവരണ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ 22ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി. എ. (ഭരതനാട്യം) പ്രോഗ്രാമില്‍ എസ്. ടി. വിഭാഗത്തില്‍ ഒരു ഒഴിവാണുളളത്. എം. എ. ഭരതനാട്യം പ്രോഗ്രാമില്‍ ഇ. ഡബ്ല്യു. എസ്., ഒ. ബി. എസ്., ഇ/ടി/ബി., മുസ്ലീം, എസ്. സി., എസ്. ടി. വിഭാഗങ്ങളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്.
താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുള്ള കൂത്തമ്പലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരതനാട്യം വിഭാഗത്തില്‍ ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
