Your Image Description Your Image Description

കോഴിക്കോട്: തിരുവനന്തപുരത്ത് കോൺഗ്രസ്‌ മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.

കെ പി സി സി അധ്യക്ഷൻ ഉൾപ്പടെയുള്ള നേതാക്കൾ വേദിയിൽ ഉള്ളപ്പോൾ ടിയർ ഗ്യാസ് ഉപയോഗിച്ച നടപടി ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാർക്കെതിരെ നടപടി വേണമെന്നും പോലീസിനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തും. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *