കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. പാകിസ്ഥാനിൽ സ്ഫോടനങ്ങൾ നടന്നപ്പോൾ കോൺഗ്രസിന്റെ ‘രാജകുടുംബത്തിന്’ ഉറക്കം നഷ്ടമായെന്നും, ‘ഓപ്പറേഷൻ സിന്ദൂരിൽ’ നിന്ന് പാകിസ്ഥാനും കോൺഗ്രസിലെ ‘നാമദാർമാരും’ ഇതുവരെ കരകയറിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബീഹാറിലെ അറായിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം കോൺഗ്രസ് നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ ഈ പരാമർശം, പ്രതിരോധ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളെ വിമർശിക്കുന്നതാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ദേശീയ സുരക്ഷയും പ്രതിരോധ നടപടികളും പ്രധാന ചർച്ചാവിഷയമാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം എന്നാണ് റിപ്പോർട്ടുകൾ.
