എസ്.എസ്.കെ. ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനായി നവംബർ 10-ന് ഡൽഹിക്ക് പോകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചർച്ച പോസിറ്റീവായിരുന്നു. നവംബർ 10-ന് നടക്കുന്ന തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ വെച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫണ്ട് ലഭിക്കില്ലെന്നത് വെറും പ്രചാരണം മാത്രമാണെന്നും, കേന്ദ്രത്തിന് കത്തയക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ വ്യക്തിപരമായ തീരുമാനമല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ വിവാദ പരാമർശം സംബന്ധിച്ച ചോദ്യത്തിന്, “അത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നു, പി.എം.എ. സലാം സ്വന്തം സംസ്കാരമാണ് പുറത്തെടുത്തത്” എന്നും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.
