Home » Blog » Health » ആംവേ ഇന്ത്യയുടെ പുതിയ മൾട്ടി-ഡിഫൻസ് യു.വി. സൺസ്‌ക്രീൻ വിപണിയിൽ
12
കൊച്ചി: ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ശ്രേണി വിപുലീകരിച്ച് ആംവേ ഇന്ത്യ, ‘ആർട്ടിസ്ട്രി സ്കിൻ ന്യൂട്രിഷൻ മൾട്ടി-ഡിഫൻസ് യു.വി. പ്രൊട്ടക്റ്റ്’ സൺസ്‌ക്രീൻ വിപണിയിൽ അവതരിപ്പിച്ചു. ന്യൂട്രിലൈറ്റ് സസ്യഘടകങ്ങളും ആർട്ടിസ്ട്രിയുടെ സ്കിൻ സയൻസും സംയോജിപ്പിച്ചാണ് പുതിയ ഉൽപ്പന്നം അവതരിപ്പിച്ചിരിക്കുന്നത്.

യു വി എ ,  യു വി ബി രശ്മികൾ, ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് പ്രകാശം, ഫ്രീ റാഡിക്കലുകൾ എന്നിവയിൽ നിന്ന് ചർമ്മത്തിന് SPF 50+ PA++++ സംരക്ഷണം നൽകുന്നതാണ്  ഉൽപ്പന്നത്തിന്റെ പ്രധാന സവിശേഷത. മാതളനാരങ്ങ, ക്രിസാന്തിമം മൊറിഫോളിയം ഫ്ലവർ എക്സ്ട്രാക്ട്, കാർണോസിൻ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 പ്രകൃതിദത്ത ഘടകങ്ങളും ആധുനിക ചർമ്മസംരക്ഷണ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് പുതിയ ഉൽപ്പന്നം വികസിപ്പിച്ചതെന്നും ആംവേ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രജ്നീഷ് ചോപ്ര പറഞ്ഞു

വീഗൻ ഫോർമുലേഷനിലുള്ള സൺസ്‌ക്രീൻ 80 മിനിറ്റ് വരെ വാട്ടർ റെസിസ്റ്റന്റാണ്. പാരബെൻ, മിനറൽ ഓയിൽ, സൾഫേറ്റ് സർഫാക്ടന്റുകൾ എന്നിവ ഇല്ലാതെയാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.

3,399 രൂപയാണ് ഉൽപ്പന്നത്തിന്റെ വില. ആംവേ ബിസിനസ് ഓണർമാർ, ആംവേ സ്റ്റോറുകൾ, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ലഭ്യമാകും.