നേപ്പാളിലെ പൊഖാറയിൽ ഫെവ തടാകത്തില്‍ നീന്തുന്നതിനിടെ ബിഹാര്‍ സ്വദേശി മുങ്ങി മരിച്ചു. 28കാരനായ രോഹിത് ശര്‍മയ്ക്കാണ് ജീവന് നഷ്ടമായത്. വിവാഹത്തിന് ഏതാനും മാസങ്ങള്‍ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ഇതിനിടെയാണ് ദാരുണ സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു രോഹിത്. തടാകത്തില്‍ നീന്തുന്നതിനിടെ കയത്തിലകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സുഹൃത്തുക്കളോടൊപ്പം പൊഖാറയിലേക്ക് വിനോദയാത്രയ്ക്കെത്തിയതായിരുന്നു രോഹിത്. ഫെവ തടാകത്തിലെ ഒരു ദ്വീപില്‍ സ്ഥിതി ചെയ്യുന്ന താല് ബരാഹി ക്ഷേത്രം സന്ദര്‍ശിച്ച സംഘം, തടാകത്തിലിറങ്ങാന്‍ തീരുമാനിച്ചു. നീന്തുന്നതിനിടെ രോഹിത് കയത്തില്‍ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നേപ്പാള്‍ സായുധ പൊലീസ് സേന (എപിഎഫ്)യാണ് രോഹിത്തിനെ പുറത്തെടുത്തത്. തുടര്‍ന്ന് പൊഖാറയിലെ വെസ്റ്റേണ്‍ റീജിയണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
