തിരുവനന്തപുരം: ‘ആരോഗ്യവകുപ്പിന്റെ 50 ദിവസങ്ങൾ’ പരിപാടിയിൽ മുഖ്യാഥികൾ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. പരിപാടി നടന്നത് തീരുമാനിച്ച അധ്യക്ഷനില്ലാതെയാണ്. എംഎൽഎ വി. മുരളീധരനെ അധ്യക്ഷനായിട്ടും, മേയറെ മുഖ്യാഥിതിയായിട്ടും വിളിച്ചിരുന്നു.
എന്നാൽ, സർക്കാരിന്റെ 50 ദിവസത്തെ പരിപാടി ആയതുകൊണ്ടുള്ള വിമുഖത ആയിരിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, ശശി തരൂർ എംപി സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
