Home » Blog » kerala Max » പണം തട്ടാൻ സ്പാ ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്;മരട് അനീഷിനെയും സംഘത്തെയും ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മരട് അനീഷിനെയും കൂട്ടാളികളെയും ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ മൈസൂരിലേക്ക് കടക്കാന്‍ ശ്രമിച്ച അനീഷിനെയും സംഘത്തെയും തൃശ്ശൂരില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. കേസില്‍ ഗൂഢാലോചനയുണ്ടെന്നും തെളിവില്ലാതെയാണ് പൊലീസ് തങ്ങളെ പിടികൂടിയതെന്നും മരട് അനീഷ് ആരോപിച്ചു.