Home » Blog » Kerala » വൈദ്യുതി പ്രതിസന്ധിയിൽ പ്രശ്നം പരിഹരിച്ച് വരുന്നു; എംഎസ് സി കമ്പനിയെ മഹത്വവൽക്കരിച്ചത് ദേശാഭിമാനി – മന്ത്രി സണ്ണി ജോസഫ്
21

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പ്രശ്നം പരിഹരിച്ച് വരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ഏറെ ഗുണകരമാകുന്നു. കടം വാങ്ങിയ വൈദ്യുതി തിരികെ നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖ കരാറിൽ ദേശാഭിമാനിയിലെ ലേഖനം സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. എംഎസ് സി കമ്പനിയെ മഹത്വവൽക്കരിച്ചത് ദേശാഭിമാനിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.പി. ധനപാലൻ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, വയനാട് ദുരന്തത്തിൽ ദുരന്തബാധിതർക്ക് സഹായം ചെയ്യും. മരണപ്പെട്ടവർക്ക് ആദരാഞ്ജലികളെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.