Home » Blog » kerala Max » തിരുവനന്തപുരത്ത് സ്റ്റോർ തുറന്ന് ‘മസിൽ ആൻഡ് സ്ട്രെങ്ത് ഇന്ത്യ
Muscle & Strenght India, Kerala store Inauguration

തിരുവനന്തപുരം: ഫിറ്റ്‌നസ് സപ്ലിമെന്റുകളുടെയും പോഷകാഹാര ഉൽപ്പന്നങ്ങളുടെയും രാജ്യത്തെ പ്രമുഖ റീട്ടെയിലർമാരിലൊരാളായ ‘മസിൽ & സ്ട്രെങ്ത് ഇന്ത്യ’ കേരളത്തിലെ ആദ്യ സ്റ്റോർ തിരുവനന്തപുരം കുമാരപുരത്ത് ആരംഭിച്ചു. ‘മിസ്റ്റർ കൊച്ചി 2024’, ‘മിസ്റ്റർ കൊല്ലം 2026’ എന്നീ കിരീടങ്ങൾ നേടിയ ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ നാദിർഷാ സലിം സ്റ്റോർ ഉദ്ഘാടനം ചെയ്തു.

മസിൽ ആൻഡ് സ്ട്രെങ്ത് ഇന്ത്യയ്ക്ക് നിലവിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്റ്റോറുകളുണ്ട്, കൂടാതെ നിരവധി ലോകോത്തര ബ്രാൻഡുകളിൽ നിന്നുള്ള 1000-ലധികം ഫിറ്റ്നസ് സപ്ലിമെന്റുകളും പോഷകാഹാര ഉൽപ്പന്നങ്ങളുമുള്ള ഏറ്റവും വിശാലമായ ശ്രേണിയുമുണ്ട്. കായിക പ്രകടനം, ശാരീരികക്ഷമത, സമഗ്രമായ ക്ഷേമം എന്നിവയ്ക്കായാണ് ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്.

ഇന്ത്യയിലുടനീളം ശൃംഖല വിപുലീകരിക്കുന്നതിനും വ്യാപനം വർദ്ധിപ്പിക്കുന്നതിനും മുൻഗണന നൽകുന്നുണ്ടെന്നും കേരള വിപണിയിൽ പ്രവേശിക്കുന്നതിൽ സന്തോഷമുണ്ടെന്നും മസിൽ ആൻഡ് സ്ട്രെങ്ത് ഇന്ത്യ സ്ഥാപകൻ, പ്രവീൺ ചിരാനിയ പറഞ്ഞു. പുതിയ നഗരങ്ങളിലും സാന്നിധ്യം വികസിപ്പിക്കുന്നത് ഞങ്ങൾ തുടരും. യഥാർത്ഥ വിലയ്ക്ക് സപ്ലിമെന്റുകൾ നൽകുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഒരു തെളിവാണ് ഞങ്ങളുടെ പുതിയ സ്റ്റോറുകൾ, ഇത് ഞങ്ങളുടെ ബ്രാൻഡിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ‍ കാരണമായി. മെട്രോ നഗരങ്ങൾക്ക് പുറമെ, ചെറിയ നഗരങ്ങളിലും ഏറ്റവും പുതിയതും, യഥാർത്ഥവും, വിലകുറഞ്ഞതുമായ സപ്ലിമെന്റുകളുടെ ലഭ്യത കുറവായതിനാൽ വലിയ ഡിമാൻഡ് അനുഭവപ്പെടുന്നുണ്ട്. യഥാർത്ഥ സപ്ലിമെന്റുകളും വ്യാജ സപ്ലിമെന്റുകളും തമ്മിൽ വേർതിരിച്ചറിയേണ്ടതും പ്രധാനമാണ്, അതിനാൽ പ്രശസ്ത ബ്രാൻഡുകളുടെ യഥാർത്ഥ ഡീലർമാരിൽ നിന്ന് മാത്രമേ അവ വാങ്ങാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആരോഗ്യ അനുബന്ധ ഉൽപ്പന്നങ്ങളുടെ വിപണിയിൽ പ്രശസ്തമായ റീട്ടെയിൽ ശൃംഖലകളിലൊന്നായി മാറിയ ‘മസിൽ & സ്ട്രെങ്ത് ഇന്ത്യ’യുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് മസിൽ ആൻഡ് സ്ട്രെങ്ത് ഇന്ത്യ തിരുവനന്തപുരം ഫ്രാഞ്ചൈസി ഉടമ ഷിബിൻ ഷൺമുഖൻ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ, മസിൽ & സ്ട്രെങ്ത് ഇന്ത്യ അതിന്റെ ആധികാരികമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഫിറ്റ്‌നസിലും സ്‌പോർട്‌സ് പോഷകാഹാരത്തിലും താൽപ്പര്യമുള്ളവർ, ജിമ്മിൽ പോകുന്നവർ, സ്‌പോർട്‌സ് പ്രേമികൾ, ഫിറ്റ്നസ്ർ ട്രൈനർമാർ, ആരോഗ്യ ബോധമുള്ള വ്യക്തികൾ എന്നിവരാണ് ഞങ്ങളുടെ ഉപഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു.

മസിൽ ആൻഡ് സ്ട്രെങ്ത് ഇന്ത്യ, അന്താരാഷ്ട്ര ബ്രാൻഡുകൾ നിർമ്മിക്കുന്ന പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഹെർബൽ സപ്ലിമെന്റുകൾ തുടങ്ങിയ വിഭാഗങ്ങളിലായി യഥാർത്ഥ ഉയർന്ന നിലവാരമുള്ള ഫിറ്റ്നസ് സപ്ലിമെന്റുകളുടെയും പോഷക ഉൽപ്പന്നങ്ങളുടെയും സമഗ്രമായ ശ്രേണി ഒരു സ്ഥലത്തായി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള നിരവധി സ്റ്റോറുകളും പ്രമുഖ ആഗോള പോഷകാഹാര ബ്രാൻഡുകളുമായുള്ള എക്സ്ക്ലൂസീവ് വിതരണ പങ്കാളിത്തവുമുള്ള മസിൽ ആൻഡ് സ്ട്രെങ്ത് ഇന്ത്യ രാജ്യവ്യാപകമായി വിശ്വസനീയമായ ഒരു പേരായി സ്വയം വളർച്ച കൈവരിച്ചു.

ഫോട്ടോ ക്യാപ്ഷൻ: മസിൽ ആൻഡ് സ്ട്രെങ്ത് ഇന്ത്യയുടെ തിരുവനന്തപുരത്തെ സ്റ്റോർ ഉദ്ഘാടന ചടങ്ങിൽ ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ നാദിർഷാ സലിം മറ്റ് അതിഥികളോടൊപ്പം