മഞ്ഞപ്ര: യൂത്ത് കോൺഗ്രസ്, ഐ എൻ ടി യു സി മഞ്ഞ പ്ര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാർഷികവും ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി സർദാർ വല്ലാഭായ് പട്ടേലിൻ്റെയും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു പതാക ഉയർത്തൽ, പുഷ്പാർച്ചന, തിരി കത്തിക്കൽ, സർവ്വമത പ്രാർത്ഥന,അനുസ്മരണ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു.സണ്ണി പൈനാടത്ത്, അജിത്ത് വർഗീസ്, ജോസൺ വി. ആൻ്റണി, ജോയ് അറയ്ക്ക, കെ. സോമശേഖരൻ പിള്ള, ബൈജു കോളാട്ടുകുടി , സാംസൺ വേലായുധൻ, എം.ഇ സെബാസ്റ്റ്യൻ, കെ.പി. സിബി, പി. വി. ജോബി എന്നിവർ പ്രസംഗിച്ചു.
