Home » Blog » Kerala » ‘അഴിമതി നടത്തിയത് മുസ്ലിമായിരുന്നെങ്കിൽ ഇതാകുമായിരുന്നോ അവസ്ഥ?’ അയോധ്യ കേസിൽ കടുത്ത ആരോപണവുമായി അസദുദ്ദീൻ ഒവൈസി
images (75)

അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പിൽ ഉത്തർപ്രദേശ് സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനവുമായി എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി രംഗത്ത്. ബിജ്നോറിൽ നടന്ന പൊതുയോഗത്തിലായിരുന്നു സർക്കാരിനെതിരെ ഒവൈസി ആഞ്ഞടിച്ചത്.

 

ഈ തട്ടിപ്പിൽ ഉൾപ്പെട്ടവർ മുസ്ലീം സമുദായത്തിൽ നിന്നുള്ളവരായിരുന്നെങ്കിൽ സർക്കാർ സ്വീകരിക്കുന്ന നടപടി മറ്റൊന്നാകുമായിരുന്നുവെന്ന് ഒവൈസി പരിഹസിച്ചു. ട്രസ്റ്റിൽ ഒരു മുസ്ലീം അംഗം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ ഏറ്റുമുട്ടലിലൂടെ കൊല്ലുകയോ, അല്ലെങ്കിൽ വീട് ഇടിച്ചുനിരത്തുകയോ ചെയ്യുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഈ സംഭാവനക്കൊള്ളയിൽ പ്രതികൾ അറസ്റ്റിലായിട്ടും ഒരു വീടും തകർക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും, ഇവിടെ സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഒവൈസി ആരോപിച്ചു.