c040046f47184288ab7a8ba6bf6b7b32dc3cd696d700ffde1a3f704ca80a0675.0

മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ (മായ) ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. മോഹൻലാലിൻ്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ, വിസ്മയക്ക് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൃദയസ്പർശിയായ ആശംസകൾ അറിയിച്ചു.

പ്രിയദർശൻ തൻ്റെ കുറിപ്പിൽ, കല്യാണി പ്രിയദർശനെയും മായ മോഹൻലാലിനെയും എടുത്തുകൊണ്ട് നടന്ന പഴയകാലം ഓർത്തെടുത്തു. ഈ രണ്ടു കുട്ടികളെയും ഞാൻ എൻ്റെ കൈകളിൽ എടുത്തുകൊണ്ട് നടന്നതാണ്. ഞങ്ങൾ അങ്ങനെയൊരു കുടുംബം ആയിരുന്നു. ഇന്ന് മോഹൻലാൽ പറഞ്ഞതുപോലെ ഞങ്ങൾ ഒരിക്കലും കരുതിയില്ല ഇവർ സിനിമയിലേക്ക് എത്തുമെന്ന്. മകൾ കല്യാണിക്ക് ‘ലോക’ ഒരു മികച്ച തുടക്കമായതുപോലെ, മായയ്ക്കും ‘തുടക്കം’ ഒരു ഗംഭീര തുടക്കമാകട്ടെ എന്നും പ്രിയദർശൻ ആശംസിച്ചു.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്ക’ത്തിൻ്റെ പൂജ ചടങ്ങിൽ മോഹൻലാൽ, പ്രണവ് മോഹൻലാൽ ഉൾപ്പെടെ മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ പങ്കെടുത്തു. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോൺ ആണ്. ‘ലോക’, ‘2018’ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ചമൻ ചാക്കോയാണ് എഡിറ്റർ.

Leave a Reply

Your email address will not be published. Required fields are marked *