Home » Blog » Kerala » ജോലിക്ക് പോകാൻ പറഞ്ഞതിന് ക്രൂരത; ആറുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി, പ്രതി ഒളിവിൽ
images (62)

ഫരീദാബാദ്: ജോലിക്ക് കൃത്യമായി പോകാൻ ആവശ്യപ്പെട്ടതിന് ആറുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന നേഹാ കുമാരി (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് അമിത് ഗുപ്തയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ജൂൺ 24 ബുധനാഴ്ചയാണ് നേഹയെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

2025 ഏപ്രിലിലായിരുന്നു നേഹയുടെയും അമിത് ഗുപ്തയുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം ഇരുവരും പഞ്ച്ശീൽ കോളനിയിലെ വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ഫരീദാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അമിത് ഗുപ്ത, സ്ഥിരമായി ജോലിക്ക് പോകാതിരിക്കുന്നത് പതിവായിരുന്നു. ഇതിനെച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. ബുധനാഴ്ചയും ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി. ജോലിക്ക് പോകാൻ നിർബന്ധിച്ചതിൽ പ്രകോപിതനായ അമിത്, നേഹയെ ക്രൂരമായി മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ബോധരഹിതയായ യുവതിയെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തല മുക്കിപ്പിടിച്ചാണ് ഇയാൾ മരണം ഉറപ്പാക്കിയത്.

 

കൃത്യം നടത്തിയ ശേഷം അമിത് ഗുപ്ത തന്റെ ഒരു ബന്ധുവിനെ ഫോണിൽ വിളിച്ച് നേഹയെ കൊലപ്പെടുത്തിയ വിവരം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇതേസമയം, നേഹയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കുളിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.