ധനകാര്യ മന്ത്രാലയം ആരംഭിച്ച “നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം” എന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി നിക്ഷേപ, വിദ്യാഭ്യാസ, ഫണ്ടിനെക്കുറിച്ചുള്ള ജില്ലാതല അവബോധ, സഹായ ക്യാമ്പ് നവംബർ 03 ന് രാവിലെ 10.30 ന് ആലപ്പുഴ വൈ.എം.സി.എയിൽ നടക്കും. ജില്ലയിലെ ബാങ്ക് ശാഖകൾ നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി ലീഡ് ബങ്ക് ജില്ലാ ഓഫീസാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കെ സി വേണുഗോപാൽ എം പി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ അലക്സ് വർഗീസ് പങ്കെടുക്കും. വിവിധ ബാങ്കുകളിൽ നിന്നുള്ള പൊതുജനപ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. ക്ലെയിം ചെയ്യാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ, ലാഭവിഹിതങ്ങൾ, പെൻഷനുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട തുകകൾ ക്ലെയിം ചെയ്യുന്നതിന് പൗരന്മാർക്ക് ഡിജിറ്റൽ ഹെൽപ്പ് ഡെസ്കുകളും സഹായ കൗണ്ടറുകളും ക്യാമ്പിലുണ്ടാകും. കെവൈസി അപ്‌ഡേറ്റുകൾ, ക്ലെയിം ഫോം പൂരിപ്പിക്കൽ, രേഖകൾ പരിശോധിക്കൽ എന്നിവയ്ക്കും പരിപാടിയില്‍ സഹായം ലഭ്യമാക്കുമെന്നും ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ മെയില്‍: lbalpy@sbi.co.in ഫോൺ: 0477-2230216, 2251267. മൊബൈല്‍: 8281807267.
