Home » Blog » Kerala » ‘കാഫിർ സ്‌ക്രീൻ ഷോട്ട്’, യഥാർഥ ഉറവിടം കണ്ടെത്തണം; പ്രതിയെ നിശ്ചയിച്ച് അന്വേഷണം നടത്തുന്ന രീതിയാണിപ്പോൾ – ഡിവൈഎഫ്ഐ
8

കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ടിൻ്റെ യഥാർഥ ഉറവിടം കണ്ടെത്തണമെന്ന് ഡിവൈഎഫ്ഐ. ആദ്യം പ്രതിയെ നിശ്ചയിച്ച് പിന്നീട് അന്വേഷണം നടത്തുന്ന രീതിയാണ് ഇപ്പോൾ പൊലീസ് സ്വീകരിക്കുന്നതെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ.ജി ലിജീഷ് പറഞ്ഞു.

സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിനാണ് ജിതിൻ ഭാസ്കറിനെ അറസ്റ്റ് ചെയ്തതെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് കോൺഗ്രസ്, ലീഗ് നേതാക്കളെയാണ്. കോൺഗ്രസിന്റെയും ലീഗിന്റെയും ആളുകളാണ് സ്ക്രീൻഷോട്ട് ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചത്. യഥാർഥ ഉറവിടം ഏതെന്ന് പരിശോധിച്ചാൽ പിന്നിൽ യുഡിഎഫ് ആണെന്ന് വ്യക്തമാകും. സ്ക്രീൻഷോട്ട് കൊണ്ട് ഇടതുപക്ഷത്തിനോ വടകരയിലെ സ്ഥാനാർഥിയായിരുന്ന കെ.കെ ശൈലജക്കോ ഒരു നേട്ടവും ഉണ്ടായിട്ടില്ല. ഡിവൈഎഫ്ഐക്കാരെ വേട്ടയാടുന്ന ഈ കേസിനെയും അറസ്റ്റിനെയും രാഷ്ട്രീയമായും നിയമപരമായും നേരിടും. ജിതിൻ ഭാസ്കറിന്റെ അറസ്റ്റിനെതിരെ ഇന്ന് വൈകീട്ട് വടകരയിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം നടത്തുമെന്നും എൽ.ജി ലിജീഷ് പറഞ്ഞു.