Home » Blog » kerala Max » സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ബസിന് മഞ്ഞപ്രയിൽ വരവേൽപ്പ് നൽകി
IMG-20260616-WA0011

മഞ്ഞപ്ര : യുഡി എഫ് സർക്കാർ നടപ്പിലാക്കുന്ന കെ എസ് ആർ ടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനിക്ക് മഞ്ഞപ്ര വടക്കുംഭാഗം ഇംഗ്ഷനിൽ വരവേൽപ്പ് നൽകി.

ആനപ്പാറയിൽ നിന്ന് മഞ്ഞപ്ര വഴി ആലുവക്ക് പോകുന്ന കെ എസ് ആർ ടി സി ബസ് രാവിലെ
8 .30 ന് മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ എത്തിയപ്പോഴാണ് മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകിയത്.
മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ബിജി സാജു ഉദ്ഘാടനം ചെയ്തു .
മണ്ഡലം പ്രസിഡൻറ്ലിൻസി സണ്ണി അധ്യ ക്ഷത വഹിച്ചു. മധുരം നൽകൽ, യാത്രക്കാർക്ക് ഹസ്തദാനം , പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയും, മാലചാർത്തിയും കളഭം തൊടിച്ചും,
പൊട്ട് കുത്തിച്ചും, പതാക വീശിയും, മുദ്രാ വാക്യം വിളിച്ചുമാണ്ഈ പദ്ധതിയെ മഹിള കോൺഗ്രസ് പ്രവർത്തകർ മഞ്ഞപ്ര ജംഗ്ഷനിൽ ബസിനെ വരവേറ്റത്. വലിയ സാമ്പത്തിക ആശ്വാസമാണ് ഇതിലൂടെ സ്ത്രീകൾക്ക് ലഭിക്കാൻ പോകുന്നത്.
ദിവസേന ജോലിക്കും മറ്റ് ആവശ്യ ങ്ങൾക്കുമായി ഓർഡിനറി ബസുകളെ ആശ്രയിക്കുന്ന വനിതകൾക്ക് ഏറെ പ്രയോജനകരമാണ് സർക്കാരിൻ്റെ ഈ തീരുമാനം. സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ സൗജന്യ യാത്ര അനുവദിക്കുന്നത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് , മഹിള കോൺഗ്രസ് നേതാക്കളായ ചിഞ്ചു ജിജോ, സരിത സുനിൽ , എൽസി ഷാജു, ഷിബി ജോസ് ബിജി ജേക്കബ്, സോളി ജോസ്, ജെസി ജിജോണി, ടിനു മോബിൻസ്, കോൺഗ്രസ് നേതാക്കളായ കൊച്ചാപ്പു പുളിക്കൽ,
,ചെറിയാൻ തോമസ്, സിജു ഈരാളി,സാജു കോളാട്ടുകുടി, തോമസ് ചെന്നേക്കാടൻ, ജോസഫ് തോമസ്, സുഭാഷ് ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

 

ചിത്രം:മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ കെ എസ് ആർ ടി സി ഓർഡിനറി പ്രിയദർശിനി ബസിന് മഹിള കോൺ ഗ്രസ് സ്വീകരണം നൽകുന്നു.