Home » Blog » kerala Max » കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന ചതി; യുവതിയെ ലോഡ്ജിൽ വിളിച്ചുവരുത്തി മർദ്ദിച്ചും പീഡിപ്പിച്ചും യുവാവിന്റെ ക്രൂരത
POLICE- (1)

19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി. കേസില്‍ കാസര്‍കോഡ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുബ പ്രശ്‌നം തീര്‍പ്പാക്കാനെന്ന വ്യാജേന യുവതിയെ ലോജ്ഡില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. ബലംപ്രയോഗിച്ച് ആക്രമിച്ചെന്നും ഫോണ്‍ പിടിച്ച് വാങ്ങി കെട്ടിയിട്ടെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ക്രൂര പീഡനമാണ് 19കാരി നേരിട്ടത്. പ്രതി ക്രൂമരമായി മര്‍ദ്ദിച്ചെന്നും യുവതി പറയുന്നുണ്ട്.

കാസര്‍കോട് നഗരമധ്യത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാസര്‍കോട് ടൗണ്‍ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു. കുടുബാംഗങ്ങള്‍ എല്ലാവരും ഉണ്ടെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജില്‍ വിളിച്ച് വരുത്തിച്ചാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.