Home » Blog » kerala Max » പാർട്ടിയെ ജനങ്ങളിലേക്ക് എത്തിക്കാൻ സ്വന്തം മാധ്യമം; വാർത്താ ചാനൽ തുടങ്ങാനൊരുങ്ങി ‘ദളപതി’ വിജയ്
VIJAY-JOSEPH-680x450

വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി ന്യൂസ് എന്ന് പേരിട്ടിരിക്കുന്ന ചാനല്‍ മുഖ്യമന്ത്രിയുടെ ജന്മദിനമായ ജൂണ്‍ 22ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിജയ്‌യുടെ ജന്മദിനത്തിനൊപ്പം ചാനലും ആരംഭിക്കുന്നത് ആരാധകര്‍ക്ക് ഇരട്ടി ആഘോഷത്തിന് വഴിവയ്ക്കുമെന്നാണ് ബിബിട്രാക്കര്‍മാനിക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് അവകാശപ്പെടുന്നത്.തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യവ്യാപകമായി തന്നെ കാണികളെ ലക്ഷ്യമിട്ടാണ് ചാനല്‍ തുടങ്ങുന്നതെന്നും ഇവരുടെ പോസ്റ്റില്‍ പറയുന്നുണ്ട്.

വെട്രി ന്യൂഡ് ഹാന്‍ഡിലിന്റെതെന്ന് പറയപ്പെടുന്ന ഇസ്റ്റഗ്രാം പേജിനൊപ്പം കൊളാബ്രേറ്റ് ചെയ്താണ് മേല്‍പ്പറഞ്ഞ ചാനല്‍ ഉദ്യോഗാർത്ഥികളെ തേടുന്ന കുറിപ്പും പങ്കുവച്ചിരിക്കുന്നത്. ചാനലിനായി റിക്രൂട്ട്‌മെന്റ് വിവരങ്ങളില്‍ തസ്തികകള്‍ അടക്കം പരാമർശിച്ചിട്ടുണ്ട്. കഴിവുള്ള ആളുകളെ ഡിജിറ്റല്‍ ടെലിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമുണ്ടെന്നാണ് ഇതില്‍ പറയുന്നത്. ന്യൂസ് എഡിറ്റര്‍, വീഡിയോഗ്രാഫര്‍, പ്രോഗ്രാം പ്രൊഡ്യൂസർ, ജില്ലാ റിപ്പോര്‍ട്ടര്‍മാര്‍, വിഷ്വല്‍ എഡിറ്റര്‍മാര്‍ എന്നിവരുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ജൂണ്‍ 30 ആണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. ഇതിനൊപ്പം ഇമെയില്‍ ഐഡി അടക്കം പോസ്റ്റിലുണ്ട്. കറന്റ് അഫയേഴ്‌സ്, രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാകും ചാനൽ പ്രവര്‍ത്തനം എന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ടിവികെയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായി സ്ഥിരീകരങ്ങള്‍ ഒന്നും വന്നിട്ടില്ല.