ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര കളിക്കാൻ താൽപ്പര്യം അറിയിച്ച് ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ന്ത്യയുമായി ക്രിക്കറ്റ് പരമ്പര കളിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച് ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് രം​ഗത്ത്. ഓ​ഗസ്റ്റ് 17 മുതൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20യും ഇന്ത്യ ബം​ഗ്ലാദേശിൽ കളിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മെയ് മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്ക് പിന്നാലെ ബം​ഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ബിസിസിഐ പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുരാജ്യങ്ങളുമായി സംഘർഷമുണ്ടായപ്പോൾ ബം​ഗ്ലാദേശ് പാകിസ്ഥാന് പിന്തുണ നൽകിയെന്നതാണ് ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള പരമ്പരകളിൽ നിന്ന് ഇന്ത്യ പിന്മാറുന്നവെന്ന റിപ്പോർട്ടുകൾക്ക് ആധാരമായത്.

അതേസമയം അടുത്ത മാസം നടത്താന്‍ ഉദ്ദേശിച്ച ബം​ഗ്ലാദേശുമായുള്ള പരമ്പരയ്ക്ക് ഇന്ത്യ തയ്യാറായില്ലെങ്കിലും, മറ്റൊരു സമയത്ത് പരമ്പര നടത്താൻ ആഗ്രഹിക്കുന്നുവെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്. ‘ബിസിസിഐയുമായുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോ​ഗമിക്കുന്നുണ്ട്. നിലവിൽ ഇന്ത്യൻ സർക്കാരിന്റെ അനുമതിക്കായാണ് ബിസിസിഐ കാത്തിരിക്കുന്നത്. ഓ​ഗസ്റ്റിലോ സെപ്റ്റംബറിലോ പരമ്പര നടന്നില്ലെങ്കിൽ മറ്റൊരു സമയത്ത് മത്സരങ്ങൾ നടത്തണമെന്നാണ് ആ​ഗ്രഹം,’ ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനൂൾ ഇസ്ലാം പ്രതികരിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *