എയർ കണ്ടീഷൻ തകരാര്‍, ഉള്ളില്‍ ചൂട് കൂടി; കൊല്‍ക്കത്തയില്‍ എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ഡല്‍ഹി: ജപ്പാനിലെ ടോക്കിയോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിങ്. എയര്‍ കണ്ടീഷനിംഗ് സംവിധാനത്തില്‍ തകരാര്‍ വന്നതോടെ വിമാനത്തിനുള്ളില്‍ ചൂട് കൂടിയതാണ് കാരണം.

എയര്‍ ഇന്ത്യയുടെ ടോക്കിയോ- ഡല്‍ഹി ബോയിംഗ് 787 വിമാനമാണ് കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറക്കിയത്. ടോക്കിയോയില്‍ നിന്ന് ഉച്ചയ്ക്ക് 12.31-ന് പുറപ്പെട്ട AI357 വിമാനം കൊല്‍ക്കത്തയില്‍ ഉച്ചയ്ക്ക് 3.33 നാണ് ലാന്‍ഡ് ചെയ്തത്.

ജൂണ്‍ 29-ന് ഹനേഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനം ക്യാബിനില്‍ തുടര്‍ച്ചയായി ചൂട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുരക്ഷിതമായി കൊല്‍ക്കത്തയില്‍ ലാന്‍ഡ് ചെയ്തുവെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. നിലവില്‍ പരിശോധനകള്‍ നടത്തിവരികയാണ്

അപ്രതീക്ഷിത ലാന്‍ഡിംഗ് മൂലമുണ്ടാകുന്ന പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് സഹായവുമായി കൊല്‍ക്കത്തയില്‍ തങ്ങളുടെ സഹപ്രവര്‍ത്തകരുണ്ട്. യാത്രക്കാരെ എത്രയും വേഗം ഡല്‍ഹിയിലേക്ക് എത്തിക്കുന്നതിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ട്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *