തങ്ങൾ മുന്നോട്ട് വെച്ച, സെറ്റാ ക്രഡിറ്റർ അപ്രൂവ്ഡ് പുനസംഘടന പദ്ധതി ബഹു. സിംഗപ്പൂർ ഹൈകോടതി ഭേദഗതിയോടെ ഔദ്യോഗികമായി അംഗീകരിച്ചത് വാസിർ എക്സിനെ തിരിച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതായി സെറ്റാ പ്രൈവറ്റ് ലിമിറ്റഡ് ഇന്ന് പ്രഖ്യാപിച്ചു. 94.6% മൂല്യത്തോടെ 2025 ഓഗസ്റ്റിൽ 95.7% വോട്ടിംഗ് ക്രെഡിറ്റർമാർ പദ്ധതിക്ക് അനുകൂലമായി വീണ്ടും വോട്ട് ചെയ്തതിനാലാണ് ഇത് സംഭവിച്ചത്.
സെറ്റായും വാസിർഎക്സ് ഉപയോക്താക്കളും തമ്മിൽ മാസങ്ങളായി നടത്തിയ സഹകരണ ശ്രമങ്ങളുടെ പരിസമാപ്തിയാണ് പ്ലാറ്റ്‌ഫോം വീണ്ടും തുറക്കുന്നതിന് വഴിയൊരുക്കിയ ഈ അംഗീകാരം.
അടുത്ത ഘട്ടം എന്ന നിലക്ക്, സെറ്റ പ്രൈവറ്റ് ലിമിറ്റഡ്. അക്കൗണ്ടിംഗ് ആൻഡ് കോർപ്പറേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (എ സി ആർ എ) ഓർഡർ ഫയൽ ചെയ്യും. പദ്ധതി പ്രാബല്യത്തിൽ വന്ന് 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ, വാസിർ എക്സ് പ്ലാറ്റ്‌ഫോം പുനരാരംഭിക്കുകയും, സ്കീം ക്രെഡിറ്റർമാർക്കുള്ള ടോക്കൺ വിതരണം നടക്കുകയും ചെയ്യും. പ്രസക്തമായ നിയമപരമായ ഫയലിംഗുകളും സമയക്രമങ്ങളും സംബന്ധിച്ച് സെറ്റ എല്ലാ സ്കീം ക്രെഡിറ്റർമാർക്കും അറിയിപ്പ് നൽകും.
പുനരാരംഭിക്കുന്നതോടെ, ഇന്ത്യൻ ക്രിപ്‌റ്റോ ഇക്കോസിസ്റ്റത്തിന് ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിൽ വാസിർ എക്സ് ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ ഫണ്ടുകളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും വ്യവസായത്തിലെ മുൻനിര കസ്റ്റോഡിയനുമായ ബിറ്റ് ഗോ യുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
വാസിർ എക്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://wazirx.com/
