മഞ്ഞപ്ര: യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുന്ന “ഗെയിം ഓൺ” പദ്ധതി ചാലക്കുടി എം പി ശ്രീ ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര സെ മേരീസ് യു പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ ഫാദർ വർഗീസ് പൊട്ടയ്ക്കൽ അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് നിർമിച്ചു നൽകിയ ഗോൾ പോസ്റ്റും സ്കൂളിന് കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് തോമസ്, ജില്ലാ സെക്രട്ടറി അജിത് വരയിലാൻ, മുൻ പഞ്ചായത്ത് പ്രെസിഡന്റുമാരായ കൊച്ചാപ്പു പുളിക്കൽ, ചെറിയാൻ തോമസ്, വാർഡ് മെമ്പർമാരായ സാജു കോളാട്ടുകൂടി, ജേക്കബ് മഞ്ഞളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത സുനിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി ജിജി പാപ്പച്ചൻ, പി ടി എ പ്രസിഡന്റ് ജിനോ ജോർജ്, ട്രസ്റ്റി റോയ് തോട്ടക്കര, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ടിനു മോബിൻസ്, അലക്സ് ആന്റൂ, ദിനു ജോർജ്, ജോമോൻ ഓലിയപ്പുറം, കാവ്യാ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.
ഡിജിറ്റൽ വിസ്‌ഡം പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് ലാപ്ടോപ്പ് നൽകാമെന്ന് എം പി ഉറപ്പ് നൽകി
