മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു

ഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുകാലമായി ദിലീപ് ദോഷി ലണ്ടനിലായിരുന്നു താമസം.
ഇടംകൈയന്‍ സ്പിന്നറായിരുന്ന ദോഷി 1979-83 കാലത്ത് ഇന്ത്യക്കുവേണ്ടി 33 ടെസ്റ്റും 15 ഏകദിനവും കളിച്ചു. ടെസ്റ്റില്‍ 33 വിക്കറ്റും ഏകദിനത്തില്‍ 22 വിക്കറ്റും നേടി.

ഗുജറാത്തിലെ രാജ്കോട്ടില്‍ ജനിച്ച ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധനേടിയത്. 1979-ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റംകുറിച്ചത്. മുപ്പത് വയസ്സിനു ശേഷം ആദ്യ ടെസ്റ്റ് കളിച്ച നാല് ടെസ്റ്റ് ബൗളർമാരിൽ ഒരാളായിരുന്നു ദോഷി.

More From Author

Leave a Reply

Your email address will not be published. Required fields are marked *