കേരള ഫിലിം പോളിസി കോൺക്ലേവ് ആഗസ്റ്റ് 2, 3 തീയതികളിൽ തിരുവനന്തപുരത്ത്

സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ് സംഘടിപ്പിക്കുന്നു. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടത്തുന്ന കോൺക്ലേവ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിനിമയുടെ വിവിധ വശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ സിനിമാനയം രൂപീകരിച്ച 17 സംസ്ഥാനങ്ങളിലെ പ്രതിനിധികൾനാഷണൽ ഫിലിം ഡെവലപ്പ്‌മെന്റ്  കോർപ്പറേഷൻഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയംകേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയം   എന്നിവിടങ്ങളിലെ പ്രതിനിധികൾഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ളവർസിനിമാ മേഖലയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾവിവിധ സിനിമാ സംഘടനകൾതൊഴിൽ-നിയമ രംഗങ്ങളിലെ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം വിഷയങ്ങളിൽ സമഗ്രമായ ചർച്ചകൾ നടത്തും. കോൺക്ലേവിനെ തുടർന്ന് സിനിമാനയത്തിന്റെ കരടുരൂപം ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *