Home » Blog » kerala Max » സ്രാവാണെന്ന് കരുതി തീരദേശവാസികൾ ഭയന്നു; ഒടുവിൽ കരയ്ക്കടിഞ്ഞത് വലിയ ഡോൾഫിൻ

വർക്കല അരിവാളം ബീച്ചിൽ അഞ്ച് അടിയോളം നീളമുള്ള കൂറ്റൻ ഡോൾഫിൻ ചത്ത നിലയിൽ കരയ്ക്കടിഞ്ഞു.. തീരത്തടിഞ്ഞ ജീവിയെ കണ്ട് ആദ്യം സ്രാവാണെന്ന് കരുതി പ്രദേശവാസികൾ പരിഭ്രമിച്ചെങ്കിലും, തുടർന്ന് നടത്തിയ പരിശോധനയിൽ അത് ഡോൾഫിനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും വട്ടൂർ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.