സാഹിത്യനായകരുടെ അതിവേഗചിത്രങ്ങൾ വരച്ച് വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു

കോന്നി :വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോർ മുതൽ മുതൽ വൈക്കം മുഹമ്മദ്‌ ബഷീർ വരെയുള്ള നിരവധി പ്രമുഖസാഹിത്യകാരന്മാരുടെ അതിവേഗരേഖാചിത്രങ്ങൾ തത്സമയം വരച്ചു കൊണ്ടുള്ള കോന്നി അമൃത വി. എച്ച്. എസ്. എസ്. സ്‌കൂളിലെ വായനപക്ഷാചരണം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരേപോലെ വിജ്ഞാന- വിനോദ വിസ്മയമായി. വേഗവരയിലെ ലോകറെക്കോർഡ് ജേതാവ് കൂടിയായ ഡോ. ജിതേഷ്ജിയാണ് സചിത്രപ്രഭാഷണരീതിയിൽ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തത്.
സ്കൂൾ ഹെഡ്മിസ്ട്രസ് രാധികാ റാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുവകവയിത്രി സന്ധ്യ സുനീഷ്, സ്റ്റാഫ് സെക്രട്ടറി ആർ. ജയശ്രീ, രഞ്ജിത് രാജശേഖരൻ, എൻ. ബിന്ദു എന്നിവർ പ്രസംഗിച്ചു. തത്സമയ സാഹിത്യ -സചിത്ര പ്രശ്നോത്തരി വിജയികൾക്ക് ഡോ. ജിതേഷ്ജി സമ്മാനങ്ങൾ വിതരണം ചെയ്തു

More From Author

Leave a Reply

Your email address will not be published. Required fields are marked *