Home » Blog » Kerala » സിജെപി പ്രതിഷേധം: ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേർ പോലീസ് പിടിയിൽ
9

ന്യൂഡൽഹി: ജന്തർമന്ദറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം. ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ച ചിലർ പിടിച്ചു തള്ളുകയായിരുന്നു. തുടർന്ന് ആനി രാജ നിലത്ത് വീണു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി.

ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് ആക്രമിക്കാൻ വന്നതെന്ന് ആനി രാജ പ്രതികരിച്ചു. പാറ്റയെ കൊല്ലുന്ന കിറ്റ് അടക്കമായിട്ടാണ് എത്തിയതെന്നും അവർ പറഞ്ഞു. ‘സർക്കാരിനെതിരെ സംസാരിക്കുന്നവർക്ക് എതിരായ ആക്രമണം’ എന്നും ആനി രാജ കൂട്ടിച്ചേർത്തു.