Home » Blog » Kerala » മെഡിക്കൽ കോളേജുകളിൽ പുതിയ സൂപ്രണ്ടുമാരെ നിയമിച്ച് ഉത്തരവിറക്കി; ഡെപ്യൂട്ടി സൂപ്രണ്ടുമാർക്കും മാറ്റം
1

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഭരണ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൂപ്രണ്ട് ഉൾപ്പെടെയുള്ള പ്രധാന തസ്തികളിലേക്ക് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. ജയചന്ദ്രൻ സൂപ്രണ്ടായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

എറണാകുളം മെഡിക്കൽ കോളേജിൽ ഡോ. അനൂപ് ജോസഫിനെയും തൃശൂർ മെഡിക്കൽ കോളേജിൽ ഡോ. ലിജോ കൊല്ലനൂരിനെയും സൂപ്രണ്ടുമാരായി നിയമിച്ചു. കോട്ടയം മെഡിക്കൽ കോളേജിന്റെ ചുമതല ഡോ. ടി. ജി. തോമസിന് നൽകി. ഇടുക്കി മെഡിക്കൽ കോളേജിൽ ഡോ. ഹരീഷ് ചന്ദ്രനും ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡോ. ലക്ഷ്മിയും പുതിയ സൂപ്രണ്ടുമാരായി നിയമിതരായി.

അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികളിലേക്കും മാറ്റങ്ങളും പുതിയ നിയമനങ്ങളും ഉണ്ടായിട്ടുണ്ട്.