Home » Blog » Kerala » സിപിഎമ്മിനെ പൊള്ളിക്കുന്നത്; ഋതബ്രത നല്‍കിയത് ചുട്ടപാഠം
Ritabratabanerjee

ആദ്യതവണ തന്നെ എംഎൽഎയായ ഋതബ്രത ബാനർജിയാണ് ബംഗാളിലെ പ്രതിപക്ഷ നേതാവ്. തൃണമൂല്‍ പിളര്ത്തിയാണ് ഋതബ്രത തീര്‍ത്തും അവിശ്വസനീയമായ നീക്കത്തിലൂടെ പ്രതിപക്ഷ നേതാവായത്. തൃണമൂലില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണ്‌ പാർട്ടിയിലെ 80 എംഎൽഎമാരിൽ 60 പേരെയും ഒപ്പം കൂട്ടി ഈ സ്ഥാനം നേടിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മമതയുടെ പാര്‍ട്ടി പിളര്‍ത്തിയതിന്റെ പേരില്‍ ഏറ്റവും ദുഖിതയാകേണ്ടത് മമതാബാനര്‍ജി ആണെങ്കിലും ഇത് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് സിപിഎമ്മിനാണ്. .

ആഡംബര ശൈലി പിന്തുടരുന്നു എന്ന് ആരോപിച്ച് സിപിഎം 2017ല്‍ പുറത്താക്കിയ നേതാവാണു ഇപ്പോള്‍ ബംഗാളിലെ പ്രതിപക്ഷ നേതാവ്. സിപിഎമ്മിന്റെ ബംഗാളിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖമായിരുന്നു ഋതബ്രത. ഒരു പക്ഷെ ബുദ്ധദേവ് ഭട്ടാചാര്യക്ക് ശേഷം സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകേണ്ടുന്ന നേതാവ്. സിപിഎം ആണെങ്കില്‍ ബംഗാളില്‍ തകര്‍ന്നടിഞ്ഞ നിലയിലും.

പതിറ്റാണ്ടുകള്‍ ബംഗാള്‍ ഭരിച്ച സിപിഎമ്മിന് ആകെ ഒരു സീറ്റ് മാത്രമാണ് ഇക്കുറി ലഭിച്ചതും. എന്നാല്‍ ഋതബ്രത സിപിഎമ്മിന്റെ ബദ്ധശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസിനെ പിളര്ത്തി പ്രതിപക്ഷ നേതൃസ്ഥാനം നേടി. സിപിഎമ്മിന് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഋതബ്രത നല്കിയതും. സിപിഎം ജനറല്‍ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിക്ക് ഏറ്റവും പ്രിയങ്കരനായ നേതാവ് കൂടിയായിരുന്നു ഋതബ്രത.

മമത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മമതയുടെ ദക്ഷിണ കൊൽക്കത്ത ലോക്സഭാ സീറ്റില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി ഋതബ്രതയായിരുന്നു. എസ്എഫ്ഐയുടെ അഖിലേന്ത്യാ സെക്രട്ടറി ആയിരുന്ന ഋതബ്രതയെ 2014ല്‍ സിപിഎം രാജ്യസഭയിലും എത്തിച്ചു. 34ആം വയസിലാണ് എംപിയായത്. 2017ലാണ് സിപിഎം പുറത്താക്കിയത്. കാരണമോ ഏറ്റവും വിചിത്രവും. ഋതബ്രതയുടെ ആഡംബര ജീവിതശൈലിയാണ് എന്നാണ് സിപിഎം ആരോപിച്ചത്. വില കൂടിയ വാച്ച് കയ്യില്‍ കെട്ടുന്നു. വിലകൂടിയ വസ്ത്രങ്ങള്‍ അണിയുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍. മോണ്ട്ബ്ലാങ്ക് പേനയും ആപ്പിൾ വാച്ചും ധരിച്ചതും ചോദ്യം ചെയ്യപ്പെട്ടു. സിപിഎം നേതാക്കള്‍ വിലകൂടിയ വാച്ച് ധരിക്കുകയും മൊബൈല്‍ ഉപയോഗിക്കുകയും ഗള്‍ഫില്‍ പോവുകയും പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിക്കുകയും അമേരിക്കയിലും ലണ്ടനിലും ചികിത്സയുമൊക്കെ നടത്തുകയും ഇറക്കുമതി ചെയ്ത വിദേശ മദ്യം മാത്രം കുടിക്കുകയും ചെയ്തപ്പോള്‍ തന്നെയായിരുന്നു ഋതബ്രതയെ സിപിഎം ആരോപണ ശരങ്ങള്‍ക്കൊണ്ട് കുളിപ്പിച്ചതും. ഒ

രു അഭിമുഖത്തില്‍ പ്രകാശ് കാരാട്ടിനെയും വൃന്ദയെയും വിമര്‍ശിച്ചപ്പോള്‍ നടപടി അനിവാര്യവുമായി. 2017 സെപ്റ്റംബറി ൽ ഋതബ്രതയെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കാക്കി. 2018ലാണ് ഋതബ്രത തൃണമൂൽ കോൺ​ഗ്രസിൽ ചേരുന്നത്. 2024ൽ രാജ്യസഭയിലേയ്ക്ക് ടിഎംസിയും ഋതബ്രതയെ എത്തിച്ചു. ഒപ്പം നിയമസഭാ സീറ്റും തൃണമൂല്‍ നല്‍കി. എന്നാല്‍ മമതയെ അംഗീകരിച്ച മമത ബാനർജിയെ നേതാവായി അം​ഗീകരിക്കുന്നുവെങ്കിലും അഭിഷേക് ബാനർജിയെ ഋതബ്രത അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് വന്ന പ്രശ്നങ്ങളെ തുടര്‍ന്നാണ് തൃണമൂല്‍ ഋതബ്രതയെ പുറത്താക്കിയത്. എന്നാല്‍ തന്നെ പുറത്താക്കിയ സിപിഎമ്മിനും തൃണമൂലിനും നല്കാവുന്നതില്‍ ഏറ്റവും മികച്ച പണി നല്‍കിയാണ്‌ ഇപ്പോള്‍ ഋതബ്രത നല്‍കിയിരിക്കുന്നതും. ഇനി എന്താകും ഋതബ്രതയുടെ നീക്കങ്ങള്‍ എന്നാണ് ത്രുണമൂലും സിപിഎമ്മും ഉറ്റുനോക്കുന്നതും.