അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം.

അയ്യമ്പുഴ പഞ്ചായത്തിൽ 70% ആളുകളും കൃഷി ചെയ്തു ഉപജീവനം നടത്തുന്നു. കാട്ടു പന്നികൾ വലിയ നാശ നഷ്ടമാണ് ഓരോ കർഷകനും ഉണ്ടാക്കുന്നത്. ഇതു മൂലം കൃഷി നിർത്തേണ്ട അവസ്ഥയാണ്. കർഷകന് കൃഷി ഇടം സംരക്ഷിക്കാൻ സോളാർ ഫെൻസിങ് ചെയ്തു കൊടുക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കിട്ടാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പി യൂ ജോമോൻ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *