● കൊച്ചിയില്‍ സ്ത്രീകള്‍ക്കായി ‘ഇടം’ സൗജന്യ കൗണ്‍സിലിംഗ് സെന്റര്‍
● ‘സ്വസ്ഥ’ 1,000 സൗജന്യ ഡയാലിസിസ് സേവനങ്ങള്‍
● തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് ഹീമോഡയാലിസിസ് മെഷീന്
● 1,000ത്തിലധികം സ്ത്രീകള്‍ക്ക് സൗജന്യ സ്തനാര്‍ബുദ പരിശോധന
● ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി ‘സമാവേശ’ ആരോഗ്യ പദ്ധതി
● 120 സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനവും ഉപജീവന സഹായവുമായി ‘നാരിശക്തി’
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2025-26 സാമ്പത്തിക വര്‍ഷം 7.13 കോടി രൂപയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതികള്‍ നടപ്പാക്കി. രാജ്യത്തുടനീളം 56 പദ്ധതികളിലൂടെ കേരളമുള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 78,000ത്തിലധികം ആളുകള്‍ പദ്ധതികളുടെ ഗുണഭോക്താക്കളായി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം മേഖലകളിൽ ശ്രദ്ധയുന്നിയായരുന്നു വി-ഗാർഡിൻ്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികൾ നടപ്പാക്കിയത്.
ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കിയാണ് സിഎസ്ആര്‍ പദ്ധതികള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാര്‍ഡ് ഫൗണ്ടേഷന്റെയും ഡയറക്ടറായ ഡോ. റീന മിഥുന് ചിറ്റിലപ്പിള്ളി പറഞ്ഞു. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയില്‍ ദീര്‍ഘകാല സാമൂഹിക മാറ്റം സൃഷ്ടിക്കാനാണ് ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ഒഡിഷ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഹരിയാന സംസ്ഥാനങ്ങളിലായി വിവിധ സാമൂഹിക വികസന പദ്ധതികളിലൂടെ കോര്‍പ്പറേറ്റ് മൂല്യങ്ങളെ ജനകീയ ഇടപെടലുകളാക്കി മാറ്റാനും ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാനും വി-ഗാര്‍ഡിന് സാധിച്ചു.
