തമിഴ് സൂപ്പർതാരം അജിത് കുമാർ കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിൻ്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തന്നെ ‘തല’ എന്ന് വിളിച്ച ആരാധകരോട് ആ അഭിസംബോധന ഒഴിവാക്കാൻ ആവശ്യപ്പെടുന്ന അജിത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.
ക്ഷേത്രത്തിനകത്ത് വെച്ച് ഒത്തുകൂടിയ ഭക്തർ അദ്ദേഹത്തെ കണ്ട് അമ്പരക്കുകയും ‘തല’ എന്ന് ആർത്തുവിളിക്കുകയും ചെയ്തു. എന്നാൽ, ക്ഷേത്രപരിസരമായതിനാൽ ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യത്തിലൂടെ അജിത് അവരോട് ആവശ്യപ്പെട്ടു. കൂടാതെ, തന്നെ ‘തല’ എന്ന് വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ സെൽഫികൾ എടുക്കാൻ വിസമ്മതിച്ച അജിത്, കാഴ്ചപരിമിതിയും കേൾവി പരിമിതിയും ഉള്ള ഒരു ആരാധകനോടൊപ്പം ചിത്രങ്ങൾക്കായി നിൽക്കാൻ സമയം കണ്ടെത്തി. താരത്തിൻ്റെ ഈ പ്രവർത്തിക്ക് നിരവധി പേരാണ് പ്രശംസയുമായി രംഗത്തെത്തിയത്.
